• Sat, Jul 2, 2022 5:11 AM

All Categories

Uploaded at 1 week ago | Date: 21/06/2022 20:16:42

അതിരപ്പിളളി: ചാലക്കുടി പുഴയിലേക്ക് കക്കൂസ് മാലിന്യം തളളിയ സ്വകാര്യ റിസോര്‍ട്ട് പഞ്ചായത്ത് അടപ്പിച്ചു. അതിരപ്പിളളി കണ്ണംകുഴിയിലെ സംരോഹ റിസോര്‍ട്ടാണ് പ്രദേശവാസികളുടെ പ്രക്ഷോഭത്തെ തുടര്‍ന്ന് താത്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചത്. കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി പുഴയിലേക്ക് മാലിന്യം തളളുന്നത് പതിവാണെന്നും അസഹനീയമായ ദുര്‍ഗന്ധം മൂലം വീട്ടില് ഇരിക്കാന്‍ പോലും കഴിയുന്നില്ലെന്നും പ്രദേശവാസികള്‍ പറയുന്നു.

തുടര്‍ന്ന്‍ സമീപവാസികള്‍ പഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നു. പുഴയിലേക്ക് മാലിന്യമൊഴുക്കരുതെന്ന് ചൂണ്ടിക്കാണിച്ച് പഞ്ചായത്ത് പലവട്ടം നോട്ടീസ് നല്‍കുകയും പിഴയീടാക്കുകയും നാട്ടുകാര്‍ പ്രതിഷേധം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇതൊന്നും വകവെക്കാതെ സംരോഹ റിസോര്‍ട്ട് അധികൃതര്‍ പുഴയിലേക്ക് മാലിന്യം തളളുന്നത് തുടരുകയായിരുന്നു. റിസോര്‍ട്ടിനോട് ചേര്‍ന്ന് താമസിക്കുന്ന അഞ്ച് കുടുംബങ്ങളിലുളളവര്‍ക്ക് പലവിധം അസുഖങ്ങള്‍ പിടിപെടുകയാണെന്നനും ഇവര്‍ പറയുന്നു. ശക്തമായ മഴയുളളപ്പോള്‍ പുലര്‍ച്ചെയും അല്ലാത്തപ്പോള്‍ രാത്രി എട്ട് മണിക്ക് ശേഷവുമാണ് മാലിന്യം പുഴയിലേക്ക് നിക്ഷേപിക്കുന്നത്.

തുടര്‍ന്ന് പഞ്ചായത്തിന്റേയും പോലീസിന്റെയും നേതൃത്വത്തിലെത്തി റിസോര്‍ട്ട് അടപ്പിക്കുകയായിരുന്നു. മാലിന്യം പുഴയിലേക്കൊഴുക്കുന്നത് നിര്‍ത്തി വെച്ച് അനുബന്ധ സംവിധാനങ്ങള്‍ ഒരുക്കിയ ശേഷം മാത്രമേ റിസോര്‍ട്ട് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയുള്ളൂ എന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ കെ റിജേഷ് പറഞ്ഞു. റിസോര്‍്ടില്‍ താമസിച്ചിരുന്നവരെ വിവരം പറഞ്ഞ് മനസിലാക്കിയ ശേഷം വെക്കേറ്റ് ചെയ്യിക്കുകയായിരുന്നു. നിലവിലെ പ്രശ്്‌നങ്ങള്‍ക്ക് പരിഹാരമൊരുക്കും വരെ പുതിയ ബുക്കിംഗുകള്‍ സ്വീകരിക്കരുതെന്നും റിസോര്‍ട്ട് അധികൃതര്‍രോട് വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ വാര്‍ത്തകള്‍

SHARE THIS ARTICLE

sharing options

OTHER NEWS

advertisment .....

channel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
 

copyrights © 2019 malavision   All rights reserved.