നെന്മണിക്കര : നെന്മണിക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ 81 കുട്ടികൾക്ക് കോവിഡ് വാക്സിൻ മാറി കുത്തിവെപ്പ് നടത്തിയ ആരോഗ്യ പ്രവർത്തകർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രതിഷേധ ധർണ്ണ നടത്തി. കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ മുമ്പിൽ നടത്തിയ ധർണ്ണ എസ് സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ബാബു ഉദ്ഘാടനം ചെയ്തു .
കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ, ഹെൽത്ത് ഇൻസ്പെക്ടർ, ഇതിൽ ഉൾപ്പെട്ട ആരോഗ്യ പ്രവർത്തകർ എന്നിവരെ പുറത്താക്കി ശക്തമായ അന്വേഷണം നടത്തണമെന്നും ധർണ്ണ ഉദ്ഘാടനം ചെയ്ത ശേഷം പി.കെ.ബാബു ആവശ്യപ്പെട്ടു .
ബിജെപി നെന്മണിക്കര പഞ്ചായത്ത് പ്രസിഡണ്ട് വിദ്യാധരൻ കോപ്പാട്ടിൽ അധ്യക്ഷത വഹിച്ചു. ബിജെപിആമ്പല്ലുർ മണ്ഡലം പ്രസിഡണ്ട് എ. ജി. രാജേഷ് മുഖ്യ പ്രഭാഷണം നടത്തി . ബിജെപി നെന്മണിക്കര പഞ്ചായത്ത് സെക്രട്ടറിമാരായ നിവീഷ് ചിറ്റിശ്ശേരി, ഹരിദാസ് പാഴായി എന്നിവർ സംസാരിച്ചു . നേതാക്കളായ സന്ദീപ് കെ .ബി , അനൂപ് അരവിന്ദ്, സുരേഷ് എറവക്കാട്, മാധവൻ പാഴായി, ജയൻ വിയ്യത്ത് എന്നിവർ നേതൃത്വം നൽകി.
രാഷ്ട്രീയം
SHARE THIS ARTICLE
sharing options
copyrights © 2019 malavision All rights reserved.