കൊടുങ്ങല്ലൂർ : തങ്ങളുടെ കൗൺസിലർമാരെ എൽ ഡി എഫിന് വിശ്വാസമില്ലാത്തത് കൊണ്ടാണ് അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്ന് വിട്ട് നിന്നതെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാർ.
കൊടുങ്ങല്ലൂർ നഗരസഭ ചെയർ പേഴ്സൺ എം. യു. ഷിനിജക്കെതിരെ ബിജെപി കൊണ്ട് വന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കാതെ എൽ ഡി എഫ് കൗൺസിലർമാരും കോൺഗ്രസ് കൗൺസിലറും വിട്ട് നിന്നു .
ക്വാറം തികയാത്തത് കൊണ്ട് അവിശ്വാസ പ്രമേയം തള്ളിയതായി നഗര കാര്യ റീജണൽ ഡയറക്ടർ ആരുൺ അറിയിച്ചു.
ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ് എൽ ഡി എഫ് കൗൺസിലർമാർ കൗൺസിൽ ബഹിഷ്കരിച്ചതിൽ നിന്ന് തെളിഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് ടി. എസ്. സജീവൻ പറഞ്ഞു.
രാഷ്ട്രീയം
SHARE THIS ARTICLE
sharing options
copyrights © 2019 malavision All rights reserved.