• Sat, Sep 18, 2021 1:02 PM

All Categories

Uploaded at 1 week ago | Date: 06/09/2021 20:36:54

നിപ പ്രതിരോധം മാത്രമാണ് പ്രധാനം

2018 ലും 2019 ലും കേരളത്തിൽ നിപ സ്ഥിതീകരിച്ചിരുന്നു. എന്നാൽ കോവിഡ് മഹാമാരികാലത്ത് വീണ്ടും ഉണ്ടായ നിപ പ്രതിരോധിക്കാൻ വളരെ എളുപ്പമാണ്.

കോവിഡ് പ്രോട്ടോകോൾ പൂർണമായും പാലിച്ചും ആരോഗ്യവകുപ്പ് ജീവനക്കാരുടെയും, ആരോഗ്യ പ്രവർത്തകരുടെയും, ഡോക്ടർമാരുടെയും നിർദ്ദേശങ്ങൾ പൂർണമായി സ്വീകരിച്ചും, സാമൂഹിക അകലം കൂടുതൽ കാര്യക്ഷമമായി പാലിക്കുകയും, വളരെ അത്യാവശ്യത്തിനുമാത്രം ഒരു കുടുംബത്തിൽ നിന്ന് ഒരാൾ മാത്രം ആവശ്യങ്ങൾക്കായി പുറത്തിറങ്ങുകയും, തിരിച്ചുവന്ന ശേഷം വസ്ത്രങ്ങൾ പൂർണമായി അണുനശീകരണം നടത്തുകയും, കുളിച്ചു വൃത്തിയായി മാത്രം വീടുകളിൽ പ്രവേശിക്കുകയും ചെയുക.

നിപ വൈറസ് ഒരു ആർ .എൻ .എ വൈറസ് ആണ്.മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസ് ആണ് നിപ. വൈറസ് ബാ ധയുള്ള പന്നികളിൽ നിന്നും വാവലുകളിൽ നിന്നും ഇത് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ട്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖമുള്ള ആളുകളെ പരിചരിക്കുന്നവർക്കും രോഗം പകരാം. അതുപോലെ ആശുപത്രി ജീവനക്കാരും ആരോഗ്യ പ്രവർത്തകരും വളരെ അധികം കരുതലെടുക്കുക.

ഈ രോഗത്തിന്റെ വൈറസ് ശരീരത്തിൽ പ്രവേശിച്ച് നാലു ദിവസം മുതൽ ഇരുപ്പതിയൊന്നു ദിവസംവരെയാവാം . പനി, തലവേദന, തലകറക്കം, ബോധം നഷ്ട്ടപ്പെടുന്ന അവസ്ഥ,ചുമ,വയറുവേദന, ച്ഛർദി, ക്ഷീണം, കാഴ്ചക്കുറവ് തുടങ്ങിയവ ഉണ്ടാവും. ഒന്നോ രണ്ടോ ദിവസംകൊണ്ട്‌ രോഗി ഒന്നുമറിയാത്ത അവസ്ഥയിലെത്താം (കോമ സ്റ്റേജ്). ശ്വാസകോശത്തെയും തലച്ചോറിനെയും ബാധിക്കാം, തൊണ്ടയിൽ നിന്നും മൂക്കിൽനിന്നും എടുക്കുന്ന സ്രവം സെറീബ്രസ്പൈനൽ ഫ്ലൂയിഡ് എന്നീ സാമ്പിളുകൾ ആർ.ടി.പി.സിആർ പരിശോധന വഴിയാണ് രോഗം സ്ഥിതീകരിക്കുന്നത്. 

കോവിഡ് പ്രതിരോധ മാർഗങ്ങൾ പൂർണമായും സ്വീകരിക്കുക, മാസ്ക്, കൈയുറ, പി.പി.ഇ കിറ്റ് എന്നിവ രോഗിയുമായി ബന്ധപ്പെടുമ്പോൾ ഉടനീളം ഉപയോഗിക്കുക, കൈകൾ സോപ്പ് ഉപയോഗിച്ച് 30 സെക്കന്റ്‌ കഴുകി വൃത്തിയാക്കുക എന്നീ നിർദ്ദേശങ്ങൾ പൂർണമായും അനുസരിക്കുവാൻ ജനങ്ങൾ തയ്യാറാകണം.

എഡിറ്റോറിയല്‍ ചോയ്സ്

SHARE THIS ARTICLE

sharing options

OTHER NEWS

advertisment .....

channel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
 

copyrights © 2019 malavision   All rights reserved.