• Sat, Sep 18, 2021 1:26 PM

All Categories

Uploaded at 1 month ago | Date: 03/08/2021 18:38:01

ചാലക്കുടി : മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ അയല്‍വാസിയെ ചാരായ കേസില്‍ കുടുക്കാന്‍ ശ്രമിച്ചയാളെ പിടികൂടിയ കൊരട്ടി പോലീസിനെ യുവജന കൂട്ടായ്മ ആദരിച്ചു. പാലപ്പിള്ളി കോപ്പി വീട്ടില്‍ സതീഷിനെ കള്ളകേസില്‍ കുടുക്കാന്‍ ശ്രമിച്ച അയല്‍വാസി പളളത്ത് വീട്ടില്‍ രാജേഷിനെയാണ് പോലീസ് തന്ത്രപരമായി പിടകൂടിയത്. കഴിഞ്ഞ ഏപ്രില്‍ 8നായിരുന്നു സംഭവം. സതീഷിന്റെ പുതിയ വീടിന് പുറകില്‍ പ്രതി നാല് കുപ്പി വ്യാജ ചാരായം കുഴിച്ചിടുകയും പോലീസില്‍ വിളിച്ചറിയിക്കുകയും ചെയ്തിരുന്നു. പോലീസെത്തി മണ്ണില്‍ കുഴിച്ചിട്ട ചാരായം കണ്ടെത്തി വീടുടമസ്ഥനായ സതീഷിനെതിരെ കേസെടുക്കുകയും ചെയ്തു. ഫോണ്‍വിളിയില്‍ അസ്വഭാവികത തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് യഥാര്‍ത്ഥ പ്രതി പിടിയിലായത്. ഇതോടെ കെഎസ്ഇബി ജീവനക്കരനായ സതീഷിന്റെ നിരപരാധിത്വം തെളിയുകയും ചെയ്തു. സത്യാവസ്ഥ പുറത്തുകൊണ്ടുവന്ന കൊരട്ടി പോലീസിനെ യുവജന കൂട്ടായ്മ ആദരിച്ചത്. എസ്എച്ച്ഒ ബി കെ അരുണിനും സഹപ്രവര്‍ത്തകര്‍ക്കും ഉപഹാരങ്ങള്‍ നല്കി. മധു തുപ്രത്ത്, പി സി സജിത്ത്, സുബിന്‍ എം എസ്, സുരാജ് പി വി എന്നിവര്‍ നേതൃത്വം നല്കി.

പുതിയ വാര്‍ത്തകള്‍

SHARE THIS ARTICLE

sharing options

OTHER NEWS

advertisment .....

channel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
 

copyrights © 2019 malavision   All rights reserved.