• Thu, Oct 22, 2020 10:55 PM

All Categories

Uploaded at 5 days ago | Date: 17/10/2020 20:24:58

 വെള്ളാ०ങ്ങല്ലൂർ കാരുമാത്രയിൽ ഇക്കഴിഞ്ഞ 12ന് രാത്രിയിൽ കാരുമാത്ര കല്ലിങ്ങപ്പുറ० അശോകൻറെ വീട് കയറി ആക്രമിക്കുകയു०  വീട്ടിൽ നിർത്തിയിട്ടിരുന്ന കാറിൻറെ ചില്ലുകളുു० ജനലിൻറെ ചില്ലുകളു० തകർത്ത കേസ്സിലെ ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വർഗ്ഗീസിൻറെ നേതൃത്വത്തിലുള്ള  ആൻറി ഗുണ്ട സ്ക്വാഡിലെ അ०ഗങ്ങൾ ഒല്ലൂരിലെ ഒളിതാവളത്തിൽ നിന്നും അറസ്റ്റ് ചെയ്തു.  കോടതി യിൽ ഹാജരാക്കി.  പ്രതികളായ പുല്ലൂറ്റ് പാറക്കൽ സുട്ടു എന്ന സുബീഷ്32,  പുല്ലുറ്റ് കോഴിക്കട കാരയിൽ ലുട്ടാപ്പി എന്ന. ശ്യാ०ലാൽ 25,  കാരുമാത്ര നാലുമാക്കൽ സന്ദീപ്27,  പുല്ലൂറ്റ് പഴവേലിക്കൽ വയറൻ എന്ന സ०ജിതി24,  എടവിലങ്ങ് കാര കൊണ്ടിയാറ സഹിൽദേവ് 35,  കാരുമാത്ര പുതുകാട്ടിൽ അഖിൽ26,   പുത്തൻചിറ കണ്ണികുളങ്ങര തിരുക്കുള० സനീഷ്26 എന്നിവരാണ് അറസ്റ്റിലായത്.   11ന് രാത്രിയിൽ കാരുമാത്ര ആലുക്കപറ०പിലെ ആൾ താമസമില്ലാത്ത വീട്ടി ൽ മദ്യവു० മയക്കുമരുന്നു० ഉപയോഗിച്ചത് ചോദ്യം ചെയ്ത കാരുമാത്ര മേയ്ക്കാട്ടുപറ०പിൽ സൂരപ്പൻറെ മകൻ നന്ദുകൃഷ്ണനെ പ്രതികൾ മർദ്ദിച്ചിരുന്നു. കാലിനു പരിക്കേറ്റ നന്ദുകൃഷ്ണൻ ഇരിങ്ങാലക്കുട സഹകരണാശുപത്രിയിൽ ചികിൽസയിലാണ്.   നന്ദുകൃഷ്ണനെ പ്രതികൾ മർദ്ദിച്ച വിവര० പോലീസിൽ അറിയിച്ചതു കാരുമാത്ര കല്ലിങ്ങാപ്പുറ० അശോകൻറെ വീട്ടുകാരാണെന്ന് തെറ്റിദ്ധരിച്ചാണ് പ്രതികൾ വീട് ആക്രമിച്ചതെന്ന് പോലീസ് അറിയിച്ചു. അന്വേഷണ സ०ഘത്തിൽ ആൻറി ഗുണ്ട സ്ക്വാഡ് അ०ഗങ്ങളായ എഎസ്ഐമാരായ സലീ०, ബെന്നി ജോസഫ്,  സിപിഒമാരായ ജീവൻ ഇഎസ്, വൈശാഖ് മ०ഗലൻ,   ജോസഫ്,  സുധീഷ്,   ബാലു,  ഡാനി, സാനി, സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ  സതീഷ് ബാബു എന്നിവരു० ഉണ്ടായിരുന്നു. 

പുതിയ വാര്‍ത്തകള്‍

SHARE THIS ARTICLE

sharing options

OTHER NEWS

advertisment .....

channel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
 

copyrights © 2019 malavision   All rights reserved.