• Thu, Oct 22, 2020 10:40 PM

All Categories

Uploaded at 6 days ago | Date: 16/10/2020 19:42:23

ഗർഭിണികൾക്കും കൗമാരപ്രായകാർക്കുമായി സാമൂഹ്യ ക്ഷേമവകുപ്പ് വിതരണം ചെയുന്ന പോഷകാഹാരങ്ങളിൽ പുഴുവരിക്കുന്നു. മാള ഐ സി ഡി എസിനു കീഴിലെ നെയ്തക്കുടി  അംഗൻവാടിയിൽ നിന്ന് ലഭിച്ച ശർക്കരയിലാണ് പുഴുവിനെ കണ്ടെത്തിയത്. ഇതോടൊപ്പം വിതരണം ചെയ്ത കപ്പലണ്ടിയും കാല പഴക്കം മൂലം ഭക്ഷ്യ യോഗ്യമല്ലാത്തവയാണെന്ന് നാട്ടുകാർ പറയുന്നു. ഇതാദ്യമായല്ല അംഗൻവാടികൾ വഴി വിതരണം ചെയ്യുന്ന  പോഷകാഹാരത്തിൽ പുഴുവിനെ കണ്ടെത്തുന്നത് എന്നാണ് നാട്ടുകാരുടെ പക്ഷം. പലവട്ടം ഭക്ഷ്യയോഗ്യമല്ലാത്ത ആഹാര സാമഗ്രികൾ വിതരണം ചെയ്തിട്ടും പരാതി ബന്ധപ്പെട്ടവർ മുഖവില lക്കെടുക്കുന്നില്ല എന്നും ആക്ഷേപം ഉണ്ട്. ഗർഭിണികളും കുഞ്ഞുങ്ങളും കഴിക്കുന്ന ഭക്ഷണം വേണ്ടത്ര പരിശോധനയൊ  അവധാനതയൊ  ഇലാതെ വിതരണം ചെയ്യുന്നത് ദുരന്ത സമാനമാണെന്നും കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാൻ സാമൂഹ്യക്ഷേമ വകുപ്പിന്റെ ഉത്തരവാദിത്തപ്പെട്ടവർ തയ്യാറാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

പുതിയ വാര്‍ത്തകള്‍

SHARE THIS ARTICLE

sharing options

OTHER NEWS

advertisment .....

channel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
 

copyrights © 2019 malavision   All rights reserved.