• Sat, Oct 23, 2021 3:36 AM

All Categories

Uploaded at 1 week ago | Date: 13/10/2021 20:07:20

വെള്ളാങ്ങല്ലൂർ പഞ്ചായത്തിൽ നാലാം വാർഡിൽ മിനി കോളനിയിൽ ഏകനായി താമസിക്കുന്ന രോഗിയായ    മുഹമ്മദ്‌ അലിക്ക് നിരവധി തവണ അപേക്ഷിച്ചിട്ടും ശൗച്യാലയം അനുവദിക്കാതിരുന്ന വെള്ളാങ്ങല്ലൂർ പഞ്ചായത്ത്‌ അധികൃതരുടെ അവഗണയിൽ പ്രതിഷേധിച്ച് വെള്ളാങ്ങല്ലൂർ മേഖലയിലെ കോൺഗ്രസ്‌ പ്രവർത്തകർ അമ്പതിനായിരം രൂപയോളം ചിലവ് ചെയ്തു ശൗച്യാലയവും വാട്ടർ ടാങ്കും നിർമ്മിച്ചു നൽകി.

നിലവിൽ ഉണ്ടായിരുന്ന ശുചിമുറി മഴക്കാലത്തു വീണു പോയതിനാൽ ഒരു വർഷം ആയി തൊട്ടടുത്ത ഹെൽത്ത്‌ സെന്ററിൽ പോയാണ് പ്രാഥമിക കാര്യങ്ങൾ നിർവഹിച്ചിരുന്നത്. വീട് ഏതു സമയത്തും നിലം പൊത്തുന്ന അവസ്ഥയിലുമാണ്.

കൈമാറ്റ ചടങ്ങ് വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ അയൂബ് കരൂപ്പടന്ന ഉത്ഘാടനം ചെയ്തു.മഹിളാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ മല്ലിക ആനന്ദൻ അധ്യക്ഷയായി. വി. മോഹൻദാസ്. എ. ആർ. രാംദാസ്. എ. മുസമ്മിൽ. എം. എം. എ. നിസാർ. സതീശൻ. സക്കിർ കൊല്പറമ്പിൽ എന്നിവർ സംബന്ധിച്ചു.

പുതിയ വാര്‍ത്തകള്‍

SHARE THIS ARTICLE

sharing options

OTHER NEWS

advertisment .....

channel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
 

copyrights © 2019 malavision   All rights reserved.