• Sat, Oct 23, 2021 2:59 AM

All Categories

Uploaded at 1 week ago | Date: 13/10/2021 20:48:33

ചാലക്കുടി : ചരിത്രപ്രസിദ്ധമായ കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിലെ കൊരട്ടിമുത്തിയുടെ തിരുന്നാളിന് തുടക്കമായി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഈ വര്‍ഷത്തെ തിരുന്നാള്‍ ആഘോഷം. 16, 17തിയ്യതികളിലായാണ് തിരുന്നാള്‍ ആഘോഷിക്കുന്നത്.

തിരുനാനളിന് ആരംഭം കുറിച്ചുകൊണ്ട് ബുധനാഴ്ച പകല്‍ 4ന് നടന്ന തിരുകര്‍മ്മങ്ങള്‍ക്ക് ശേഷം വികാരി ഫാ ജോസ് ഇടശ്ശേരി കൊടിയേറ്റി. നിത്യേന പകല്‍ 10നും 5നും ദിവ്യബലിയും ജപമാല ഉള്‍പ്പെടെയുള്ള തിരുകര്‍മ്മങ്ങള്‍ ഉണ്ടാകും. 14, 15തിയ്യതികളിലായി ഇടവക അംഗങ്ങള്‍ സ്വന്തം പുരയിടത്തില്‍ കൃഷി ചെയ്ത് വിളയിച്ചെടുത്ത പൂവ്വന്‍കുലകളുടെ സമര്‍പ്പണം നടക്കും. തിരുന്നാള്‍ ദിനമായ 17ന് പകല്‍ 5ന് രൂപം എഴുന്നള്ളിച്ച് വയ്ക്കും. പകല്‍ 10.30നുള്ള തിരുന്നാള്‍ ദിവ്യബലിക്ക് ഫാ തോമസ് പെരുമായന്‍ മുഖ്യകാര്‍മ്മികനാകും. ഫാ വര്‍ഗ്ഗീസ് മാളിക്കത്ത് സന്ദേശം നല്കും. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് മുത്തിയുടെ പ്രധാന വഴിപാടായ പൂവ്വന്‍കായ നേര്‍ച്ചക്കുള്ള സൗകര്യമുണ്ടാകും.

ശനി, ഞായര്‍ ദിവസങ്ങളില്‍ പള്ളി കോമ്പൗണ്ടില്‍ വാഹനങ്ങളുടെ പാര്‍ക്കിംഗ് അനുവധിക്കില്ലെന്ന് വികാരി അറിയിച്ചു. 23, 24തിയ്യതികളില്‍ എട്ടാമിടം ആഘോഷിക്കും.

പുതിയ വാര്‍ത്തകള്‍

SHARE THIS ARTICLE

sharing options

OTHER NEWS

advertisment .....

channel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
 

copyrights © 2019 malavision   All rights reserved.