• Sat, Oct 23, 2021 4:15 AM

All Categories

Uploaded at 1 week ago | Date: 13/10/2021 20:50:55

ചാലക്കുടിയിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളിലായി  174 പേർ. ഡിവൈൻ റിട്രീറ്റ് സെന്റർ മലയാളം ക്യാമ്പസ്, സെന്റ് ജോർജ് സ്കൂൾ പരിയാരം, ചക്രപാണി സ്കൂൾ കൊന്നക്കുഴി എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ ഇപ്പോഴും തുടരുന്നത്. മൂന്ന് ക്യാമ്പുകളിലായി 52 കുടുംബങ്ങൾ കഴിയുന്നു. ഇതിൽ 66 പുരുഷന്മാരും 81 സ്ത്രീകളും 27 കുട്ടികളുമാണുള്ളത്.

കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ 44 ഓളം വീടുകളിൽ വെള്ളം കയറി. 200 ഹെക്ടർ കൃഷിക്ക് നാശം സംഭവിച്ചിട്ടുണ്ട്. 3 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കൂടുതൽ പ്രദേശങ്ങളിലേയ്ക്ക് വെള്ളം കയറാനുള്ള സാധ്യത കണക്കിലെടുത്ത് മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

സ്ഥിതി വിലയിരുത്താൻ ചാലക്കുടിയിൽ കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്.

പുതിയ വാര്‍ത്തകള്‍

SHARE THIS ARTICLE

sharing options

OTHER NEWS

advertisment .....

channel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
 

copyrights © 2019 malavision   All rights reserved.