• Tue, Nov 19, 2019 10:04 PM

All Categories

Uploaded at 1 week ago | Date: 07/11/2019 20:21:54

നിയന്ത്രണമില്ലാത്തതും ആസൂത്രിതവുമായ കേന്ദ്രസര്‍ക്കാരിന്റെ ഇറക്കുമതി നയം മൂലം 453 സ്ഥിരം ജീവനക്കാരും 700 ഓളം കരാര്‍ തൊഴിലാളികളും പണിയെടുത്തിരുന്ന വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ്‌ പ്രിന്റ്‌ ലിമിറ്റഡ് 2013 മുതല്‍ നഷ്ടത്തിലാണ്. HNL ഏറ്റെടുക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് കാണിച്ച് സംസ്ഥാന നിയമസഭ ഐക്യ കണ്ഠേന പ്രമേയം പാസാക്കിയിട്ടും സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി . ഇ.പി. ജയരാജന്‍ കേന്ദ്ര വ്യവസായ വകുപ്പ് മന്ത്രിക്ക് കത്തെഴുതിയിട്ടും, ലാഭാത്തിലാക്കുന്നതിനുള്ള അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായിരുന്നിട്ടും അസംസ്കൃത പദാര്‍ത്ഥങ്ങള്‍ കുറഞ്ഞ നിരക്കില്‍ സംസ്ഥാന സര്‍ക്കാര്‍ HNL ന് ലഭ്യമാക്കിയിട്ടും അതെല്ലാം അവഗണിച്ച്  HNL നെ വില്‍ക്കണമെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത് . കേന്ദ്ര സര്‍ക്കാരോ മാതൃ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ പേപ്പര്‍ കോര്‍പ്പറേഷനോ യാതൊരുവിധ സാമ്പത്തിക സഹായവും നല്‍കിയില്ല എന്നുമാത്രമല്ല സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് HNL ന് നല്‍കിയ 698 ഏക്കര്‍ ഭൂമി വില്‍പ്പനക്ക് വെച്ചിരിക്കുകയാണ്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് ഇ.ടി ടൈസണ്‍എം എല്‍ എ ഇന്ന് (07/11/2019) നിയമസഭയില്‍ നക്ഷത്ര ചിഹ്നമുള്ള ചോദ്യമായി ഉന്നയിച്ചത്.
 
നിയമസഭയില്‍ മറുപടി പറഞ്ഞ റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഭൂമി വില്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ചു. നഷ്ടത്തിലായ HNL അടച്ചുപൂട്ടുവാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുകയാണെന്നും  HNL ന്റെ കൈവശമുള്ള 698 ഏക്കര്‍ ഭൂമി വില്‍ക്കുന്നതിനുള്ള  നടപടിയുമായി മുന്നോട്ട് പോകുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ടെന്നും മാത്രമല്ല സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കുമ്പോള്‍ ഉണ്ടാക്കിയ കരാര്‍ പ്രകാരം ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ പാടില്ലത്തതുമാണെന്നും ഭൂമി വില്‍പ്പന നടത്തുന്നതിനെതിരെ HNL ന് നോട്ടിസ് അയക്കുവാന്‍  ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. കൂടാതെ വനം വകുപ്പ് പാട്ടത്തിന് നല്‍കിയിട്ടുള്ള ഈ ഭൂമി തിരികെ എടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ വനം വകുപ്പിനോട് നിര്‍ദേശം നല്‍കിയതായി നിയമസഭയെ അറിയിച്ചതായി ഇ.ടി. ടൈസണ്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.
                                       

പുതിയ വാര്‍ത്തകള്‍

SHARE THIS ARTICLE

sharing options

OTHER NEWS

advertisment .....

channel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
 

copyrights © 2019 malavision   All rights reserved.