• Tue, Nov 19, 2019 8:42 PM

All Categories

Uploaded at 1 week ago | Date: 07/11/2019 20:28:41

ശബരിമല മണ്ഡല - മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ എത്തിച്ചേരുന്ന അയ്യപ്പഭക്തന്മാരായ തീർത്ഥാടകർക്ക് നഗരസഭയുടെ നേതൃത്വത്തിൽ ഉച്ചയക്കും വൈകീട്ടും ഭക്ഷണം, കുടിവെള്ളം, വിരിവെക്കൽ, പ്രാഥമിക ചികിത്സ എന്നീ സൗകര്യങ്ങൾ നൽകും.നവം 17 മുതൽ 27 വരെ 41 ദിവസക്കാലം ക്ഷേത്രത്തിന്റെ തെക്കെ നടയിൽ പ്രത്യേകം സജ്ജമാക്കിയ പന്തലിലാണ് തീർത്ഥാടകർക്കായി നഗരസഭ ആതിഥ്യമരുളുന്നത്. കഴിഞ്ഞ രണ്ട് വർഷവും നഗരസഭ അയ്യപ്പഭക്തൻമാർക്ക് ഇതേ രീതിയിൽ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. നഗരസഭയുടെ അഭ്യർത്ഥന പ്രകാരം 15 ലക്ഷം രൂപ തനത് ഫണ്ടിൽ നിന്ന് ഈ കാര്യങ്ങൾക്കായി ചെലവഴിക്കുന്നതിന് സർക്കാർ അനുമതി നൽകിയിരുന്നു.
  അടുത്ത വർഷം മുതൽ സംസ്ഥാന ബജറി റിൽ തന്നെ ഈ ആവശ്യത്തിനായി തുക വകയിരുത്തണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് നഗരസഭ ചെയർമാൻ കെ.ആർജൈത്രൻ  സർക്കാരിന് നിവേദനം നൽകിയിരുന്നു.
   യോഗത്തിൽ ചെയർമാൻ കെ ആർ ജൈത്രൻ അദ്ധ്യക്ഷത വഹിച്ചു.
വൈസ് ചെയർമാൻ ഹണി പീതാംബരൻ, പ്രതിപക്ഷ നേതാവ് വി.ജി.ഉണ്ണികൃഷ്ണൻ, ഓ.കെ.യോഗം പ്രസിഡണ്ട് ഡോ.നാരായണൻകുട്ടി, എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി പി കെ രവീന്ദ്രൻ, യൂണിയൻ കൗൺസിലർ ബേബി റാം, റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് പി.രാജൻ, ലയൺസ് പ്രസിഡണ്ട് ബലറാം മോഹൻ, മർച്ചൻസ് അസോസിയേഷൻ സെക്രട്ടറി ഷാജി, വി.എസ്.വിദ്യാധരൻ, അയ്യപ്പസേവാ സംഘം സെക്രട്ടറി ഗോപാലകൃഷ്ണ പണിക്കർ, രാധാകൃഷ്ണൻ നായർ, കെ.പി.ശോഭ, ഇ ജെ ഹീര, മുരളി, ഗോപി, നഗരസഭ സെക്രട്ടറി ടി.കെ.സുജിത്, ഹെൽത്ത് ഇൻസ്പെക്ടർ പി.കെ.സലിം എന്നിവർ സംസാരിച്ചു.
     പദ്ധതി വിജയിപ്പിക്കുന്നതിന് സാമൂഹിക- സന്നദ്ധ സംഘനകളെ പങ്കെടുപ്പിച്ചു കൊണ്ട് വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
കെ ആർജൈത്രൻ ( ചെയർമാൻ), സെക്രട്ടറി ടി.കെ.സുജിത് (കൺവീനർ ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

പുതിയ വാര്‍ത്തകള്‍

SHARE THIS ARTICLE

sharing options

OTHER NEWS

advertisment .....

channel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
 

copyrights © 2019 malavision   All rights reserved.