• Sat, Sep 18, 2021 12:04 PM

All Categories

Uploaded at 1 month ago | Date: 03/08/2021 20:39:29

മാള മേഖലയിൽ രാത്രി വീടുകളിൽ നിന്ന് ജാതിക്ക മോഷണം നടത്തുന്ന മൂന്നുപേർ അറസ്റ്റിലായി.

പുത്തൻവേലിക്കര സ്വദേശികളായ വടക്കിലാൻ  വീട്ടിൽ ജോയൽ (21 വയസ്സ്), കണ്ടം കേറി പൊക്കം വീട്ടിൽ  അരുൺ (21 വയസ്സ്) മടത്തും പടി കോണാട്ട് വീട്ടിൽ കരിമ്പായി എന്നു വിളിക്കുന്ന ജിതേഷ് (24 വയസ്സ്) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ തോമസിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ വി.സജിൻ ശശി അറസ്റ്റു ചെയ്തത്.

പകൽ ബൈക്കിൽ കറങ്ങി വീടുകൾ കണ്ടെത്തിയ ശേഷം രാത്രിയെത്തി കളവ് നടത്തിവരികയായിരുന്നു ഇവർ. പരിസര പ്രദേശങ്ങളിലെ ദൃശ്യങ്ങൾ പരിശോധിച്ച് ഉറപ്പു വരുത്തിയാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. മോഷണം നടത്തുന്നതിന് ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ജോയലിനെ കുഴൂരിൽ നിന്നും അരുണിനെ ചാലക്കുടിയിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.

ഇവർ കൂടുതൽ സ്ഥലങ്ങളിൽ മോഷണം നടത്തിയിട്ടുള്ളതായി സൂചനയുണ്ട്. ചെറുപ്പത്തിൽ തന്നെ മദ്യത്തിന് അടിമയായ പ്രതികൾ രാത്രിയിൽ കറങ്ങി നടന്ന് മോഷണം നടത്തി ഒഴിഞ്ഞ സ്ഥലങ്ങളിലും മോട്ടോർ ഷെഡ്ഡുകളിലും ആണ് കഴിഞ്ഞിരുന്നത്. കുറച്ചു ദിവസങ്ങളായി ഇവർ ഒളിവിലായിരുന്നു.

മാള എസ്.ഐ. മധു , എ.എസ്.ഐ.മാരായ  ഒ.എച്ച് ബിജു, സുധാകരൻ, റോയ് പൗലോസ്, സീനിയർ സി.പി. ഒമാരായ മിഥുൻ .ആർ .കൃഷ്ണ, ജിബിൻ ജോസഫ് , കെ.എസ്.ഉമേഷ്, ഇ.എസ്. ജീവൻ എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

പുതിയ വാര്‍ത്തകള്‍

SHARE THIS ARTICLE

sharing options

OTHER NEWS

advertisment .....

channel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
 

copyrights © 2019 malavision   All rights reserved.