• Fri, Oct 18, 2019 1:02 AM

MALAVISION NEWS

All Categories

Uploaded at 1 week ago | Date: 08/10/2019 13:51:56

കൊടകര മറ്റത്തൂർ കുഞ്ഞാലി പാറയിലെ സമരപ്പന്തൽ വ്യത്യസ്തമായൊരു സമരത്തിന് സാക്ഷ്യം വഹിച്ചു. നിലയ്ക്കാതൊഴുകിയ സംഗീത ധാരയിലൂടെ സമര സംഗീതമൊഴുക്കിയത് യുവഗായകൻ ഗിന്നസ് സുധീറാണ്. രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെയാന്ന് സമരപ്പന്തലിൽ സുധീറും സംഘവും ചലച്ചിത്ര ഗാനങ്ങളും ലളിത ഗാനങ്ങങ്ങളും ആലപിച്ചത്. മാള സ്വദേശിയായ സുധീർ വർഷങ്ങൾക്ക് മുമ്പ് തുടർച്ചയായി 110 മണിക്കൂർ പാടി ഗിന്നസ് ബുക്കിൽ ഇടം നേടിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിലുൾപ്പെടെ സംഗീത പരിപാടി കളവതരിപ്പിച്ച് ശ്രദ്ധേയനാണ് ഗിന്നസ് സുധീർ. കൂടാതെ, ചികിത്സാ ധനസഹായം, മറ്റ് കലാ സാംസ്കാരിക പരിപാടികളിലും സംഗീത പരിപാടികളവതരിപ്പിച്ച് ശ്രദ്ധേയനാണ് ഇദ്ദേഹം. കുഞ്ഞാലിപ്പാറയിലെ
ഖനന ക്രഷർ യൂണിറ്റ് നിർത്തണമെന്നാവശ്യപ്പെട്ട് കുഞ്ഞാലിപ്പാറ സംരക്ഷണ സമിതി നടത്തുന്ന സമരം ഞായറാഴ്ച്ച 50 ദിവസം പിന്നിട്ടിരുന്നു. നിരവധി സാമൂഹ്യ- സാംസ്കാരിക രാഷ്ട്രീയ സംഘടനകൾ  സമരസമിതിയക്ക് ഐക്യദാർഢ്യവുമായി രംഗത്തെത്തിക്കഴിഞ്ഞു.

പ്രധാന വാര്‍ത്തകള്‍

SHARE THIS ARTICLE

sharing options

OTHER NEWS

advertisment .....

channel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment

copyrights © 2019 malavision   All rights reserved.