Malavision news RSS Feed Malavision http://malavisiononline.in 163 കുപ്പികളിലായി 82 ലിറ്റര്‍ മദ്യം : മാള നെയ്തക്കുടിയിൽ അനധികൃത വിൽപ്പനക്കാരൻ പിടിയിൽ

മാള : നെയ്തക്കുടിയില്‍ നിന്ന് വ്യാജമദ്യം പിടികൂടി. നെയ്തക്കുടി സ്വദേശി അഴീക്കല്‍ സുരേന്ദ്രനെ (66) മാള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. മണികണ്ഠന്‍ അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്ന് 163 കുപ്പികളിലായി സൂക്ഷിച്ച 82 ലിറ്റര്‍ മദ്യം കണ്ടെടുത്തു.

വാങ്ങുന്ന തുകയുടെ ഇരട്ടിയോളം രൂപയ്ക്കാണ് ഇയാള്‍ മദ്യവില്‍പന നടത്തിയിരുന്നത്. വ്യാജ ലേബലും സ്റ്റിക്കറുകളുമാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് കണ്ടെത്തി. ബാച്ച് നമ്പര്‍ പരിശോധിച്ചപ്പോഴാണ് വ്യാജനെന്ന് തിരിച്ചറിഞ്ഞത്. ഇയാള്‍ക്ക് മുന്‍പ് 2 അബ്കാരി കേസുകള്‍ ഉണ്ടായിരുന്നതായും എക്‌സൈസ് പറഞ്ഞു.

കൂടാതെ മറ്റു ലഹരി വസ്തുക്കള്‍ വില്‍പന നടത്തുന്നതായും സൂചനയുണ്ട്. ഇതര ലഹരി വസ്തുക്കൾ പിടികൂടുന്നതിന് വീട്ടില്‍ എത്തിയപ്പോഴാണ് എക്സൈസ് വ്യാജ മദ്യം കണ്ടെത്തിയത്. അവധി ദിവസങ്ങള്‍ കേന്ദ്രീകരിച്ചാണ് വില്‍പന.

പ്രിവന്റീവ് ഓഫിസര്‍മാരായ എ.എസ്. പ്രമോദ്, പി.കെ. സുനില്‍, കെ.ജി. സന്തോഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ഇ.കെ. സാബു, ടി. രാജേഷ്, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ കെഎസ്. കാവ്യ എന്നിവര്‍ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

]]>
Fri, 01 Jul 2022 21:09:12 GMT http://malavisiononline.in/web-desk-dry-day-liquer-sail-010722 http://malavisiononline.in/web-desk-dry-day-liquer-sail-010722
ഡോ. വി എം കുഞ്ഞുമൊയ്തീൻ നിര്യാതനായി

മാള : മാളയിലെ ഹോമിയോ ഡോക്ടറും മുഹിയുദീൻ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി മുൻ വൈസ് പ്രസിഡന്റുമായ ഡോക്ടർ വി. എം കുഞ്ഞുമൊയ്ദീൻ (60) നിര്യാതനായി.

സംസ്കാരം വൈകീട്ട് 6 ന് മാള മഹല്ല് ഖബർസ്ഥാനിൽ

]]>
Fri, 01 Jul 2022 12:35:44 GMT http://malavisiononline.in/web-desk-010722-a01 http://malavisiononline.in/web-desk-010722-a01
ബഫർ സോണ്‍ ചർച്ച; നിയമനടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: ബഫർ സോണിൽ സുപ്രീംകോടതി വിധി മൂലമുള്ള ആശങ്ക തീർക്കാൻ എല്ലാ വഴികളും തേടാൻ മുഖ്യമന്ത്രി വിളിച്ച ഉന്നത തലയോഗത്തിൽ തീരുമാനം. ബഫ‌ർ സോൺ പ്രശ്നത്തിൽ ജനങ്ങൾക്കിടയിൽ ആശങ്ക തുടരുമ്പോഴാണ് സുപ്രീംകോടതി വിധി മറികടക്കാനുള്ള മാർഗ്ഗങ്ങൾ തേടാനുള്ള സർക്കാരിന്‍റെ തീരുമാനം. സുപ്രീംകോടതിയിൽ റിവ്യു ഹർജി നൽകുന്നത് വേഗത്തിലാക്കും. ഏരിയൽ സർവ്വേ ഉടൻ തീർത്ത് ഉന്നതാധികാര സമിതിക്ക് റിപ്പോർട്ട് നൽകും. കേന്ദ്രത്തിന് മേൽ സമ്മർദ്ദം ചെലുത്താൻ മുഖ്യമന്ത്രി നേരിട്ട് ഇടപെടും. 

ബഫർ സോൺ പ്രശ്നത്തിൽ വലിയ വാദ പ്രതിവാദങ്ങളാണ് നിയമസഭയിൽ നടന്നത്. വിവാദത്തിൽ നിയമസഭയിൽ പരസ്പരം പഴിചാരുകയായിരുന്നു ഭരണപക്ഷവും പ്രതിപക്ഷവും. ജനവാസ മേഖലകളെയും ബഫർസോൺ പരിധിയിൽ ഉൾപ്പെടുത്തിയുള്ള ഇടത് സർക്കാർ ഉത്തരവാണ് സുപ്രീംകോടതി വിധിക്ക് കാരണമമെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. 2013 ൽ  യുഡിഎഫ് സർക്കാർ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയപ്പോൾ ഇത് തിരുത്തി ജനവാസ മേഖലകളെയും ബഫർസോൺ പരിധിയിൽ ചേർത്തുള്ള 2019ലെ ഒന്നാം പിണറായി സർക്കാറിന്‍റെ ഉത്തരവാണ് വിധിക്ക് കാരണമെന്നായിരുന്നു പ്രതിപക്ഷ ആക്ഷേപം. എന്നാൽ, യുഡിഎഫ്-യുപിഎ സർക്കാർ നിലപാടുകളാണ് പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു സർക്കാർ മറുപടി. 

2013 ലെ യുഡിഎഫ് ഉത്തരവിൽ 12 കിലോ മീറ്റർ വരെയാണ് ബഫർ സോൺ. എൽഡിഎഫ് 1 കിലോമീറ്റർ ആക്കി കുറച്ചുവെന്നാണ് സര്‍ക്കാര്‍ തിരിച്ചടിച്ചത്. പ്രളയം കണക്കിലെടുത്ത് കേന്ദ്ര നിർദ്ദേശ പ്രകാരമാണ് ജനവാസ കേന്ദ്രങ്ങളെ ചേർത്തത്. പക്ഷെ പിന്നീട് ഉന്നതതല യോഗം ഇതൊഴിവാക്കി. ബഫർ സോൺ പ്രശ്നത്തിൽ എസ്എഫ്ഐ രാഹുൽഗാന്ധിയുടെ ഓഫീസ് അടിച്ചുതകർത്തതോടെ സർക്കാർ എന്ത് ചെയ്തു എന്ന ചോദ്യം പ്രതിപക്ഷം ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചത്. 

]]>
Thu, 30 Jun 2022 19:55:03 GMT http://malavisiononline.in/web-desk-buffer-zone-meet-300622 http://malavisiononline.in/web-desk-buffer-zone-meet-300622
നിര്യാതയായി

മാള: നെയ്തക്കുടി ചക്കാലമറ്റത്ത്  അന്തോണി ഭാര്യ ക്ലാര (75 ) നിര്യാതയായി. സംസ്കാരം മാള സെൻ്റ് സ്റ്റനിസ്ലാവോസ് ഫൊറോന പള്ളിയിൽ.

]]>
Thu, 30 Jun 2022 18:50:31 GMT http://malavisiononline.in/web-desk-300622-c30 http://malavisiononline.in/web-desk-300622-c30
ബൈക്ക് മോഷ്ടിച്ച് യാത്ര തുടരുന്നതിനിടയിൽ പണിമുടക്കി; സഹായിക്കാനായി എത്തിയ പോലീസുകാര്‍ വണ്ടിക്കള്ളനെ കയ്യോടെ പൊക്കി

തൃശൂർ: കള്ളൻ റോളിൽ വിലസി കൊടുങ്ങല്ലൂർ സ്വദേശി അമൽരാജ്, ക്ലെമാക്സ് സൂപ്പറാക്കി പോലീസ്. കോതപറമ്പ് സ്വദേശി അമൽരാജാണ് സിനിമയെ വെല്ലുന്ന തിരക്കഥയിൽ പോലീസിൻ്റെ മുന്നിൽ തകർത്തഭിനയിച്ചത്.

തൃശൂർ കൊക്കാലയിൽ പാർക്ക് ചെയ്തിരുന്ന മോട്ടോർ ബൈക്ക് മോഷ്ടിച്ച് യാത്ര തുടരുന്നതിനിടയിൽ ബൈക്ക് പണിമുടക്കി. കിക്കർ തുരുതുരാ അടിച്ചെങ്കിലും ബൈക്ക് സ്റ്റാർട്ടായില്ല. രാത്രി ഒരു മണിയായിട്ടും ബൈക്ക് പണി മുടക്കിയ ആളെ സഹായിക്കാനായി അത് വഴി വന്ന രണ്ട് പോലീസുകാരും കൂടി. ബൈക്ക് നിന്ന കാരണം ശരിയാക്കാൻ നോക്കുകയാണെന്ന് യുവാവിൻ്റെ മറുപടി.പോലീസും സഹായിക്കാൻ കൂടി. കിക്കർ അടിക്കുന്നതിനിടയിൽ നോക്കിയപ്പോൾ താക്കോൽ കാണാത്തത് പോലീസ് ചോദിച്ചതോടെ ആദ്യത്തെ അഭിനയമെല്ലാം മാറ്റിവെക്കേണ്ടി വന്നു. അവസാനം തത്ത പറയുന്നത് പോലെ വാഹനം മോഷ്ടിച്ച കഥ അമൽരാജ് പോലീസിനോട് പറഞ്ഞു.

പോലീസിൻ്റെ അതിവിദഗ്ദ ഇടപെടലാണ് കൊടുങ്ങല്ലൂർ സ്വദേശിയായ വണ്ടിക്കള്ളനെ പിടിക്കാൻ സഹായിച്ചത്.പോലീസുകാരായ കെ വി ബിനു, എച്ച് മുഹമ്മദ് റാഫി എന്നിവരാണ് പാതിരാത്രിയിൽ കള്ളനെ പിടികൂടിയത്.

]]>
Thu, 30 Jun 2022 18:45:30 GMT http://malavisiononline.in/web-desk-baike-thief-caught-300622 http://malavisiononline.in/web-desk-baike-thief-caught-300622
പേ വിഷബാധയേറ്റ വയോധികൻ മരിച്ചു

പെരിഞ്ഞനം: പേ വിഷബാധയേറ്റ വയോധികൻ മരിച്ചു. പെരിഞ്ഞനം കോവിലകം  സ്വദേശി പതുക്കാട്ടിൽ ഉണ്ണികൃഷ്ണൻ (60) ആണ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.

മൂന്ന് മാസം മുൻപാണ് ഇദ്ദേഹത്തിന് വളർത്തു  നായയുടെ കടിയേറ്റത്, കടിച്ച നായ പിന്നീട് ചാവുകയും ചെയ്തു. ഏതാനും ദിവസം മുൻപ് അസ്വസ്ഥത തോന്നിയ  തിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ  പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയിൽ പേ വിഷബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.  

കഴിഞ്ഞ ദിവസം  ഉച്ചയോടെ ഇയാൾ മരിച്ചതായി വാർത്ത പരന്നിരുന്നു, സംസ്കാര ചടങ്ങുകൾ ക്കായുള്ള  ഒരുക്കങ്ങളെല്ലാം കഴിഞ്ഞപ്പോൾ ആണ് വിവരം തെറ്റാണെന്ന് മെഡിക്കൽ കോളജ് തിരുത്തിയത്. വ്യാഴാഴ്ച  വൈകീട്ടോടെ   മരിച്ചതായി സ്ഥിരീകരിച്ചു.

]]>
Thu, 30 Jun 2022 18:33:07 GMT http://malavisiononline.in/web-desk-dog-bite-death-300622 http://malavisiononline.in/web-desk-dog-bite-death-300622
എച്ച്.ഡി.എഫ്.സി.ബാങ്ക് പുത്തൻചിറ ബ്രാഞ്ചിൽ സ്ത്രീ ജീവനക്കാരെ സഹപ്രവര്‍ത്തകന്‍ അപമാനിച്ചതായി പരാതി; നടപടി ആവശ്യപ്പെട്ട് ജീവനക്കാരുടെ ധര്‍ണ്ണ

കൊടുങ്ങല്ലൂർ: എച്ച്.ഡി.എഫ്.സി.ബാങ്ക് പുത്തൻചിറ ബ്രാഞ്ചിൽ സ്ത്രീ ജീവനക്കാരെ കസ്റ്റമേഴ്സിൻ്റ മുൻപിൽ വെച്ച് അപമാനിക്കുകയും, അധിക്ഷേപിക്കുകയും ചെയ്തുവെന്ന് പരാതി. മൈനോരിറ്റി യൂണിയനിലെ ജീവനക്കാരനെതിരെ അധികൃതര്‍ നടപടിയെടുത്തില്ലെന്നും ആക്ഷേപം. ജീവനക്കാരനെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് എച്ച്.ഡി.എഫ്.സി.ബാങ്ക് എംപ്ലോയിസ് യൂണിയൻ്റ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ ശൃംഗപുരം ശാഖക്ക് മുന്‍പില്‍ ധർണ്ണ നടത്തി.

എ.കെ.ബി.ഇ.എഫ്, അസി.സെക്രട്ടറി ആർ.ടി യാദവ് ധർണ്ണ ഉദ്ഘാടനം ചെയ്തു.വിവിധ ബാങ്കുകളിലെ എ.ഐ.ബി.ഇ.എ അംഗങ്ങൾ ധർണ്ണയിൽ പങ്കെടുത്തു. ടൗൺ കമ്മിറ്റി ചെയർമാൻ ബിജോയ് അധ്യക്ഷനായിരുന്നു.

]]>
Thu, 30 Jun 2022 17:05:27 GMT http://malavisiononline.in/web-desk-hdfc-bank-puthanchira-300622-1 http://malavisiononline.in/web-desk-hdfc-bank-puthanchira-300622-1
പ്ളസ് വണ്‍:'ബോണസ് പോയിന്‍റുകള്‍ സംബന്ധിച്ച് ഇതുവരെ തീരുമാനം എടുത്തിട്ടില്ല ';മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് ബോണസ് പോയിന്റിനായി വിദ്യാർത്ഥികൾക്ക് നീന്തൽ സർട്ടിഫിക്കറ്റ് നൽകാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന്  വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി.ഈ വർഷത്തെ ബോണസ് പോയിന്‍റുകള്‍ സംബന്ധിച്ച് ഇതുവരെ തീരുമാനം എടുത്തിട്ടില്ല.ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ അവാസ്തവമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

നീന്തൽ പരിശീലനത്തിനിടെ കണ്ണൂരിലെ ചക്കരക്കല്ലിൽ 16 കാരനും പിതാവും മുങ്ങി മരിച്ച സംഭവം ദൗർഭാഗ്യകരമാണ്. ആവാസ്തവ പ്രചാരണങ്ങളിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും വഞ്ചിതരാകരുതെന്നും മന്ത്രി പറഞ്ഞു.

]]>
Thu, 30 Jun 2022 16:52:23 GMT http://malavisiononline.in/web-desk-plus-one-bonus-point-300622 http://malavisiononline.in/web-desk-plus-one-bonus-point-300622
നിര്യാതനായി

അങ്കമാലി: പീച്ചാനിക്കാട് തട്ടിൽ ആന്റണി മകൻ സണ്ണി (65) നിര്യാതനായി. സംസ്കാരം നാളെ (01-07-22) രാവിലെ 10 മണിക്ക് പീച്ചാനിക്കാട് സെൻറ് മേരിസ് പള്ളിയിൽ.

]]>
Thu, 30 Jun 2022 16:46:52 GMT http://malavisiononline.in/web-desk-300622 http://malavisiononline.in/web-desk-300622
ചാലക്കുടിപ്പുഴയുടെ തീരം കരിങ്കല്ലടിച്ച് നികത്തുന്നു

എളവൂർ : പാറക്കടവ് പഞ്ചായത്തിലെ 15-ാം വാർഡ് കണ്ണൻകുഴിശ്ശേരി ഭാഗത്ത് ചാലക്കുടിപ്പുഴയുടെ തീരം കരിങ്കല്ലടിച്ച് നികത്തുന്നതിനെതിരേ പ്രതിഷേധം. സ്വകാര്യ വ്യക്തിയുടെ പുരയിടത്തോടു ചേർന്നുള്ള പുഴയുടെ തീരമാണ് കരിങ്കൽ അടിച്ചു നികത്തുന്നത്. ഒരാഴ്ചയായി നിരവധി ലോഡ് കരിങ്കല്ല് ടോറസ് വാഹനങ്ങളിൽ കൊണ്ടുവന്ന് പുഴ നികത്തി കൊണ്ടിരിക്കുകയാണ്. ഇതിനെതിരേ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ജെ.ഡി. ജില്ലാ പ്രസിഡൻറ് ജയ്സൻ പാനികുളങ്ങര, കളക്ടർ, ആർ.ഡി.ഒ., ആലുവ തഹസിൽദാർ, പാറക്കടവ് വില്ലേജ് ഓഫീസർ എന്നിവർക്ക് പരാതി നൽകി.

കഴിഞ്ഞ പ്രളയകാലത്ത് ഈ ഭാഗത്ത് പുഴ ദിശമാറി തെക്കോട്ടൊഴുകി പാറക്കടവ് മുതൽ കൊച്ചുകടവ് വരെ വെള്ളത്തിനടിയിലായതാണ്. ഇവിടം ഇപ്പോൾ കരിങ്കല്ല് ഇട്ട് നികത്തിയാൽ വർഷക്കാലത്ത് പ്രളയദുരിതം വീണ്ടും നാട്ടുകാർ അനുഭവിക്കേണ്ടി വരും. അതിനാൽ എത്രയും വേഗം പുഴ നികത്തൽ തടയണമെന്നാണ് എൽ.ജെ.ഡി.യുടെ ആവശ്യം.

പുഴ നികത്തിയവർക്കെതിരേ കർശന നടപടി എടുക്കണമെന്നും പുഴയിൽ തള്ളിയ കല്ലുകൾ നീക്കം ചെയ്യണമെന്നും ജയ്സൻ പാനികുളങ്ങര ആവശ്യപ്പെട്ടു. അല്ലെങ്കിൽ നാട്ടുകാരെ അണിനിരത്തി ശക്തമായ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

]]>
Thu, 30 Jun 2022 14:51:14 GMT http://malavisiononline.in/web-desk-chalakudy-river-parakkadavu-300622 http://malavisiononline.in/web-desk-chalakudy-river-parakkadavu-300622