• Thu, Jun 24, 2021 9:51 PM

All Categories

Uploaded at 1 week ago | Date: 10/06/2021 22:48:19

ചാലക്കുടി: പീലാർമുഴി കപ്പത്തോടിന് സമീപത്തെ കാടു പിടിച്ച സ്ഥലത്തു നിന്നും ചാരായം വാറ്റാൻ തയ്യാറാക്കിയ ആയിരത്തി അഞ്ഞൂറ് ലിററർ വാഷ് കണ്ടെത്തി.ചാരായം വാറ്റാൻ ശ്രമിച്ചവരെപ്പറ്റിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.ചാലക്കുടി ഡിവൈഎസ്പി കെ.എം.ജിജിമോന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് വാഷ് കണ്ടെത്തിയത്.  പീലാർമുഴിയിൽ കപ്പത്തോടിന് സമീപം വ്യാജചാരായം വിൽപന നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വെള്ളികുളങ്ങര പോലീസും ചാലക്കുടി ഡി.വൈ.എസ്.പി യുടെ ക്രൈം സ്ക്വാഡും ചേർന്ന് മലയോര പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ  തിരച്ചിലിനൊടുവിലാണ് വൻ വാഷ് ശേഖരം കണ്ടെത്തിയത്.  ലോക്ക് ഡൗൺ മൂലം വിദേശ മദ്യം കിട്ടുവാൻ സാഹചര്യമില്ലാത്തതിനാൽ വ്യാജചാരായം നിർമ്മിച്ച് വൻ വിലക്ക് വിറ്റഴിക്കുന്ന സംഘമാണ് ഇതിനു പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.

വെള്ളിക്കുളങ്ങര സർക്കിൾ ഇൻസ്പെക്ടർ കെ.എം. മുരളി സബ് ഇൻസ്പെക്ടർ ഉദയകുമാർ, ക്രൈം സ്ക്വാഡ് എസ് ഐ ജിനുമോൻ തച്ചേത്ത് , ക്രൈം സ്ക്വാഡ് അംഗങ്ങളായ റോയ് പൗലോസ്, പി.എം മൂസ, വി.യു സിൽജോ, എ.യു റെജി, , ഷിജോ തോമസ്, എന്നിവരടങ്ങിയ സംഘമാണ് അന്വേഷണ സംഘത്തിലുണ്ടായത്. 

പുതിയ വാര്‍ത്തകള്‍

SHARE THIS ARTICLE

sharing options

OTHER NEWS

advertisment .....

channel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
 

copyrights © 2019 malavision   All rights reserved.