• Thu, Jun 24, 2021 8:11 PM

All Categories

Uploaded at 1 week ago | Date: 10/06/2021 22:22:48

കൊടുങ്ങല്ലൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകർ പെട്രോൾ അടിക്കാൻ എത്തിയവർക്ക് പെട്രോളിൻ്റെ നികുതി തിരിച്ചുനൽകി സമരം ചെയ്തു.ചന്തപ്പുര പെട്രോൾ പമ്പിൽ പെട്രോൾ അടിക്കുവാൻ എത്തിയ ഇരുചക്രവാഹനക്കാർക്ക് കേന്ദ്ര-സംസ്ഥാന നികുതി വിഹിതമായ 55 രൂപ യൂത്ത് കോൺഗ്രസ്സ് തിരിച്ച് നൽകിയാണ് ടാക്സ് പേബാക്ക് സമരം നടത്തിയത്.ചന്തപ്പുര പെട്രോൾ പമ്പിന് മുന്നിൽ നടന്ന സമരത്തിൻ്റെ ഉദ്ഘാടനം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് അഡ്വ: ഒ എ ജെനിഷ് നിർവ്വഹിച്ചു. കൊടുങ്ങല്ലുർ നിയോജക മണ്ഡലം പ്രസിഡൻ്റ് അഡ്വ: വി എസ് അരുൺ രാജ് അദ്ധ്യക്ഷത വഹിച്ചു.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ സമരത്തിന് യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് നിഷാഫ് കുര്യാപ്പിള്ളി  നിയോജക മണ്ഡലം വൈസ്പ്ര സിഡണ്ട് റൂവിൻ വിശ്വം എന്നിവർ സംസാരിച്ചു .കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഇ എസ് സാബു, ബ്ലോക്ക് വൈസ്  പ്രസിഡണ്ടുമാരായ ഡിൽഷൻ കൊട്ടേക്കാട്ട്, കെ പി സുനിൽ കുമാർ, കെ എസ് കമറുദ്ധീൻ, ദിലീപ് ഖാദി ,യൂത്ത് കോൺഗ്രസ്സ് നേതാക്കളായ സനിൽ സത്യൻ, സനൂപ് മേത്തല, വിഐ മുഹ്സിൻ, എം എസ്അഭിനവ്, സുനി കളരിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.

പുതിയ വാര്‍ത്തകള്‍

SHARE THIS ARTICLE

sharing options

OTHER NEWS

advertisment .....

channel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
hannel17 advertisment
 

copyrights © 2019 malavision   All rights reserved.